കോച്ചിപിടിക്കുന്ന തണുപ്പ് .... ഇവിടെ നിന്നും സായിപ്പു എന്തിനാ ഇന്ത്യ കാണാന്‍ വരുന്നത് എന്നുള്ളതിന്റെ രഹസ്യം എനിക്ക് മനസിലായി...തണുപ്പ് മാറ്റാന്‍ വെള്ളമടിക്കണം...അതിന്റെ ഹാങ്ങ് ഓവര്‍ അത് മാരന്‍ ഗുളിക എന്തെല്ലാം അങ്ങനെ വേണം... പിന്നെ മദാമ്മയുടെ ഒക്കെ ഒന്ന് മേനയ്ക്ക് കാണാന്‍ സായിപ്പിന് സമ്മര്‍ ആകണം...സായിപ്പിന് ഈ സെന്റിന്റെ നാറ്റം എത്ര കാലം സഹിക്കാന്‍ പറ്റും 2 മാസം അതില്‍ കൂടുതല്‍ ആയാല്‍ അവനു പിരാന്താകും....പിന്നെ ഒരു ചായ കുടിക്കാന്‍ കേരളത്തില്‍ മൂന്നു രൂപ ഫൈവ് സ്റ്റാറില്‍ അമ്പത് രൂപ ആയാലും അവനു അത് ചീപ് അല്ലെ ഇവിടെ ഒക്കെ അവന്‍ മുടിഞ്ഞ യൂറോയില്‍ അഞ്ചെണ്ണം എണ്ണി കൊടുക്കണം .....അപ്പോള്‍ നാറ്റം സഹിക്കുകയും വേണ്ട ചെലവു ചുരുക്കുകയും ആവാം....നല്ല ഐഡിയ...ഇതിനെ നാം ടൂറിസം എന്ന് വിളിക്കും അവന്‍ വെകേഷന്‍ എന്നും വിളിക്കും ....
സായിപ്പു ഒരു പെഗ് അളന്നു പയ്യെ മോത്തി കുടിക്കും മലയാളി ആക്രാന്തം കാണിച്ചു കുടിക്കും ....ശരി/തെറ്റ് ......
തെറ്റ്.....ഇവന്മാര്‍ ഒരു മുട്ടേല്‍ ഇഴയുന്ന പ്രായം കഴിയുമ്പോള്‍ കുടി തുടങ്ങും പിന്നെ ഒരു മുപ്പതു വയസു വരെ മരണ കുടി ആന്നു അത് കഴിഞ്ഞു മടുക്കും...പിന്നെ കാശു സേവിക്കാന്‍ കുടി കുറയ്ക്കണം പെണ്ണുങ്ങള്‍ കുടി നിര്‍ത്തില്ല സായിപ്പു ടൌസര്‍ കീറി പിച്ച പാള എടുക്കും ഇതാണ് അവന്മാര്‍ മുസ്ക്ലെ പിടിച്ചു കുടിക്കാന്‍ കാരണം....പിന്നെ അവന്റെ ഒരു ഗുണം അവന്‍ 'ഞാന്‍ ബ്രാണ്ടി കുടിക്കില്ല' എന്ന് പറയാന്‍ മടിക്കില്ല....നമ്മള്‍ എന്ത് കിട്ടിയാലും കുടിക്കും അതാണ് വിത്യാസം...വകതിരിവ് ഇത്തിരി കൂടുതല്‍ ആന്നു സായിപ്പിന്....അത്ര തന്നെ.....സായിപ്പിന്റെ നാട്ടില്‍ പത്തു ബാറില്‍ ച്ലവകുന്ന മദ്യം നമ്മുടെ നാട്ടില്‍ ഒരു ജില്ലയില്‍ പോലും ചെലവാകില്ല അതാണ് വിത്യാസം......പക്ഷെ നമ്മള്‍ ലൈന്‍ നിന്ന് മേടിക്കുന്നത് പോലെ അവന്‍ നില്‍ക്കില്ല എവിടെ വേണേലും കിട്ടുമല്ലോ....അത് തന്നെ കാര്യം....സായിപ്പിന്റെ ശരിയായ കുടി കണ്ടാല്‍ നമ്മുടെ നാട്ടില്‍ ഉള്ള പാമ്പുകള്‍ ഓടി ഒളിക്കും
നമ്മുടെ നാട്ടില്‍ നിന്നും മറുനാട്ടില്‍ പോയ മണി മങ്കമാര്‍ തിരിച്ചു വന്നാല്‍ പറയും....'ഈ തുറിച്ചു നോട്ടം അത് ഇവിടെ മാത്രമേ ഉള്ളു'....
വീണ്ടും തെറ്റ് സായിപ്പു എന്തൊക്കെ നോക്കുന്നുണ്ടെന്നു ഇവളുമാരുണ്ടോ അറിയുന്നു.....പിന്നെ നമ്മുടെ നാട്ടിലെ മങ്ക മാരെ തുറിച്ചു നോക്കുന്നതും ഒരു മദാമ്മയെ തുറിച്ചു നോക്കുന്നതും വച്ച് നോക്കിയാല്‍ ഏതാ ലാഭം.......അല്ല ഒരു കച്ചോടം ആകുമ്പോള്‍ ലാഭം അല്ലെ സായിപ്പിനും നോട്ടം.....വെള്ള കുറുക്കനും കറുത്ത കുറുക്കനും കോഴി കുട്ടില്‍ തന്നെ നോക്കും മിസിസ് മങ്ക ......
സായിപ്പു എന്നും സമൃദ്ധമായി ഭക്ഷിക്കുന്നു ......ശരി / തെറ്റ്
തെറ്റ് .....99 ശതമാനം സായിപ്പും പട്ടിണി ആന്നു ....എലിസബത്ത് രാജ്ഞ്ഞി യെ വിട്ടേരെ....
ഒരു ശരാശരി മലയാളി 10 വയസുകാരന്‍ തിന്നുന്ന അത്രയും ആഹാരം ഒരു മൂത്ത് നരച്ച സായിപ്പു ഒരു ദിവസം തിന്നില്ല പിന്നെ അവന്‍ സൂപ്പ് കുടിക്കും റെഡ് വൈന്‍ കുടിക്കും ആരോഗ്യം നോക്കും നമ്മള്‍ കപ്പ തിന്നും കഞ്ഞി കുടിക്കും ആരോഗ്യം നോക്കും അത്ര തന്നെ.....സായിപ്പിനെ കണ്ടു അസൂയ പെടുന്ന മലയാളികള്‍ക്ക് മാറി ചിന്തിക്കാന്‍ നേരം ആയി .... സായിപ്പിന് നല്ല ഭക്ഷണം കാണിച്ചാല്‍ നമ്മുടെ നാട്ടിലെ തെണ്ടി പട്ടി കൂഴ ചക്കപഴം കണ്ട പോലെ അവന്‍ പ്രതികരിക്കും......കുറെ തിന്നും പിന്നെ കുറെ കിള്ളി യിട്ടിട്ടു കളയും....
സായിപ്പിനിടയില്‍ കള്ളന്മരില്ല......
തെറ്റ്....
നമ്മുടെ നാട്ടിലെ കള്ളന്‍ മാര്‍ പിടിച്ചു പറിക്കും എന്നിട്ട് ഓടും ....ഇവിടുത്തെ കള്ളന്മാര്‍ ചിരിച്ചു കാണിക്കും വര്‍ത്താനം പറയും കാശു ചോദിക്കും ഇല്ല എന്ന് പറയുമ്പോള്‍ കത്തി അല്ലെങ്ങില്‍ തോക്ക് കാണിക്കും എന്നിട്ട് പിടിച്ചു പറിക്കും ....
No comments:
Post a Comment