Friday, February 19, 2010

ഓ സിബീ യു ആര്‍ സൊ funny  

ആദ്യമായി ബാറില്‍ പോവുകയാണ് ഹം നല്ല ആവേശമായിരുന്നു ഒരു രണ്ടു പെഗ് എങ്കിലും അടിക്കണം എത്ര നാളായി അടിച്ചിട്ട്.... 
അങ്ങനെ പറഞ്ഞ സ്ഥലത്ത് വച്ച് ആദ്യത്തെ സായിപ്പിനെ കണ്ടു അവന്റെ കൂടെ മറ്റു രണ്ടു പേരെയും കൂട്ടാന്‍ അവരുടെ വീടിന്റെ അടുത്ത് പോയി.....
അവര്‍ എന്ന് പറഞ്ഞാല്‍ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു മദാമ്മയും അവളുടെ boyfriend ഉം. 
avare കണ്ടു നല്ല മഴ അത്യാവശ്യം തണുപ്പ് നമ്മുടെ മൂന്നാര്‍ കാലാവസ്ഥ .... അങ്ങനെ ബാറുകള്‍ തേടി തേടി നടന്നു....
ഒരു ബാറിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അവര്‍ എന്തൊക്കെയോ പറയുന്നു ഞാന്‍ പൊട്ടന്‍ പൂമാല കണ്ടത് പോലെ ഒന്നും മനസിലാകാതെ
നിന്നു അപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു.......ദിസ്‌ ഈസ്‌ എ ഗേ friendly ബാര്‍ ദു യു ഹാവ് എനി പ്രോബ്ലെംസ് ടു ഗോ inside ആദ്യം ഞാന്‍ ഒന്ന് അമ്പരന്നു  
ഗേ friendly  യോ എന്റമ്മേ...പണ്ടേ എനിക്ക് അവന്മാരെ പേടിയാണ്.... 
പിന്നെ ഞാന്‍ ആലോചിച്ചു രണ്ടു  ചെറുക്കന്‍ മാര്‍ കൂടെ ഉണ്ടല്ലോ എന്റെ കൂടെ അവന്മാര്‍ക്കില്ലാത്ത പേടിയാണോ എനിക്ക് 
പിന്നെ അവന്‍ മാര്‍ ഏതായാലും ഗേ അല്ല കാരണം രണ്ടു പേര്‍ക്കും ഗേള്‍ ഫ്രണ്ട് ഉണ്ട്.....ഞാന്‍ പറഞ്ഞു വാട്ട്‌ പ്രോബ്ലെംസ്....ഐ ഡോണ്ട് മൈന്‍ഡ് ......
എന്റെ മറുപടി യുടെ സമയ താമസം കണക്കിലെടുത്ത് അവര്‍ പിന്നെയും എന്നെയും കൂട്ടി നടന്നു.....
ഭയങ്ങരമായ് ചര്‍ച്ചകള്‍....ഇന്ത്യയില്‍ നിങ്ങള്‍ എന്താണ് സാധാരണ കുടിക്കാര്.....ഞാന്‍ പറഞ്ഞു വെള്ളം....വെള്ളത്തിന്‌ അവിടെ പൈസ കൊടുക്കണ്ട...
പിന്നെ ചായ കുടിക്കും തീര്‍ത്തും കുടിയന്‍ മാര്‍ മാത്രമേ അല്കഹോള്‍ കഴിക്കു........ അതെയോ ഇങ്ങനതെയും നാടോ  അവര്‍ക്ക് എന്നോട് ഒരു ബഹുമാനം.....
അതോ ഒരു തരം പുച്ഛം ആണോ ഇവന്‍ ഇന്ത്യ ഇലെ ഭയങ്കര കുടിയന്‍ ആണോ.... ആ......
അവര്‍ എന്ത് വേണമെങ്കിലും വിചാരിക്കട്ടെ എനിക്ക് കുടിക്കാനുള്ള ആക്രാന്തം....ഹ്മ്മം അങ്ങനെ ഒരു ബാറില്‍ എത്തി
അവിടെ നല്ല ഇരുട്ട് പകുതി ആണുങ്ങള്‍ പകുതി പെണ്ണുങ്ങള്‍ എനിക്ക് സമാധാനം അയീ കര്‍ത്താവെ നീയെ തുണ.... 
അങ്ങനെ ഒരു ഇരുപിടം കണ്ടു പിടിച്ചു ഞങ്ങള്‍ ഇരുന്നു........ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് കേട്ടോ ......യൂറോപിലെ ഏറ്റവും നല്ല ബിയര്‍ ഇതു ഉത്തരം ബെല്‍ഗ്യന്‍ ആന്‍ഡ്‌ ജര്‍മന്‍....
.റഷ്യ ഇല after shave  വരെ കുടിക്കുന്നവന്‍ മാര്‍ ഉണ്ട് പോലും..... 
പിന്നെ മെനു കാര്‍ഡ്‌ എടുത്തു പഠനം ആരംഭിച്ചു മുടിഞ്ഞ വായന എനിക്ക് ഒന്നും വായിക്കാന്‍ ഇല്ല ഞാന്‍ നേരത്തെ തീരുമാനിച്ച്താണല്ലോ രണ്ടു 
വ്ഹിസ്ഖി ....ഹ്മ്മം ഞാന്‍ അവന്‍ മാരോടും അവളോടും പറഞ്ഞു എനിക്ക് രണ്ട് വ്ഹിസ്ഖി മതി കേട്ടോ അവര്‍ ചോദിച്ചു വിസ്ഖി യോ......
എന്നാല്‍ വേണ്ട വോഡ്ക മതി...വോഡ്ക വിത്ത്‌ .....പ്ലൈന്‍ വോഡ്ക ആന്‍ഡ്‌ വാട്ടര്‍ തട്സ് enough അവന്മാര്‍ കണ്ണുരുട്ടി അത് പറ്റില്ല നീ പറ്റാകും ശര്യകില്ല 
ഓറഞ്ച് ജ്യൂസ്‌ അല്ലെങ്ങില്‍ അത് പോലെ എന്തെങ്ങിലും കൂടെ ഒഴിക്കണം പോലും.....ഞാന്‍ ഒന്ന് അറച്ചു .....അരച്ചിട്ട് മദ്യം കുടിച്ചാല്‍ അത് വയറ്റില്‍ കേടക്കില്ലല്ലോ....
അത് കാരണം ഞാന്‍ തീരുമാനം മാറ്റി ബിയര്‍ കുടിക്കാം...ഹ്മ്മം എന്റെ കൂടെ ഒരു സായിപ്പു കൂടി ഞാനും ബിയര്‍...അപ്പോള്‍ മറ്റേ സായിപ്പു പഠനം കഴിഞ്ഞു 
അവന്‍ തല ഉയര്‍ത്തി എന്നിട്ട് പറഞ്ഞു ഞാന്‍ ഒരു ഐറിഷ് കോഫി കുടിക്കാം......ഞാന്‍ അവനെ തെറി പറഞ്ഞില്ല എന്നെ ഉള്ളു...
അവള്‍ ഏതോ മുന്തിയ വൈന്‍ ഓര്‍ഡര്‍ ചെയ്തു..... അങ്ങനെ പിന്നെയും ചര്‍ച്ചകള്‍......ഞാന്‍ പയ്യെ വിഷയം ഇറക്കി എടാ ഈ ഐറിഷ് കോഫി കുടിക്കാന്‍ ആണോ നീ ഇവിടം വരെ വന്നത് ??......
മറ്റു മൂന്ന് പേരും എന്നെ നോക്കി ഞാന്‍ ഭയങ്കര dialog അടിച്ച ആവേശത്തില്‍ ഇരിക്കുവല്ലേ എന്നിട്ട് അവരുടെ മുഘത് ചിരി പടരുന്നു .....
എനിക്ക് സംഗതി പിടി കിട്ടി ഞാന്‍ ഒരു പൊട്ടത്തരം ആണ് പറഞ്ഞത് .....മുസ്ക്ലെ വിട്ടില്ല ഞാന്‍ ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ ജാട ഒട്ടും കുറയ്ക്കാതെ ഇരുന്നു ...
.അപ്പോള്‍ സായിപ്പിനെ മറപടി വന്നു തുടങ്ങി....ഞാന്‍ കേള്ല്‍ക്കുന്നുണ്ടോ...ഉണ്ട് ശരീരത്തിന് ഒരു ഭാരം ഇല്ലായ്മ അനുഭവപ്പെടുന്നു .....അവന്‍ പറയുന്നത് ഞാന്‍
കേട്ട് ഇറ്റ്‌ ഈസ്‌ കോഫി വിത്ത്‌ വ്ഹിസ്ഖി .....ആദ്യം വ്ഹിസ്ഖി പിന്നെ അതിന്റെ മുകളില്‍ നല്ല കിടിലന്‍ കോഫി .....കോഫി ക്ക് ചൂട് ഉണ്ടോ ? 
ഞാന്‍ ചോദിച്ചില്ല ....ചമ്മല്‍ മാറിയിട്ട് വേണ്ടേ .....അങ്ങനെ ഒരു കാര്യം കൂടി പഠിച്ചു....പിന്നെയും തള്ള് തുടര്ന്നു ...അങ്ങനെ കുറെ നേരം കഴിഞ്ഞപ്പോള്‍ മദാമ്മ 
സിബി നീ വൈന്‍ നല്ല വൈന്‍ ടേസ്റ്റ് ചെയ്തിട്ടുണ്ടോ.....ഞാന്‍ പിന്നെയും ഉള്ളു തുറന്നു....ഇല്ലല്ലോ എന്നാ .....you must try some great wines ഹിയര്‍ ഇന്‍ പോര്ടോ 
ദിസ്‌ ഈസ്‌ ദി ബെസ്റ്റ് പ്ലസ് ഇന്‍ ദി വേള്‍ഡ് ഫോര്‍ വൈന്‍ ....എന്നിട്ട് അവള്‍ ഗ്ലാസില്‍ ഉണ്ടായിരുന്ന ബാക്കി വൈന്‍ എനിക്ക് തന്നു ഒരു അര ഗ്ലാസ്‌ വൈന്‍ കാണും.....
ടേസ്റ്റ് ദിസ്‌....ഇറ്റ്‌ ഈസ്‌ രീല്ലി ഗുഡ്......
ഞാന്‍ ഒന്ന് അറച്ചു....മദാമ്മ കുടിച്ച ഗ്ലാസ്‌....ബോയ്‌ ഫ്രണ്ട് അപ്പുറത്ത് ഇരിക്കുന്നു .....ഞാന്‍ ഉരുളന്‍ തുടങ്ങേടിയിരിക്കുന്നു ....മെല്ലെ ഞാന്‍ നിവര്‍ന്നു....റെഡി സെറ്റ്....
അപ്പോളഅതാ അവളുടെ ബോയ്‌ ഫ്രണ്ട് എന്നോട് കുടിചോലന്‍ പറയുന്നു....എന്റമ്മേ കളിപ്പില്ല....കൊല്ലം ഇനി ഇത് കുടിക്കണ്ടേ.....കുടിക്കണം.....
ഞാന്‍ പയ്യെ ആ ഗ്ലാസ്‌ എടുത്തു നോക്കി പൊക്കി നോക്കി പൊട്ടന്‍ നോക്കുന്ന പോലെ എനിട്ട്‌ ഗ്ലാസ്‌ നേരെ വാസിലേക്ക് കമത്തി
നമ്മള്‍ നാട്ടില്‍ വെള്ളേം കുടിക്കുന്ന പോലെ ഒറ്റ ഒഴിക്കല്‍ ഗ്ലാസ്‌ ച്ചുനടിനോട് മുട്ടിച്ചില്ല കാരണം ഇത് വല്ല ടെസ്റ്റ്‌ ഉം മറ്റും ആണോ.....ആ .....
ഞാന്‍ കണ്ണ് തുറന്നു നാക് ക്കൊണ്ട് ടേസ്റ്റ് ചെയ്യുന്ന പോലെ കാണിച്ചു തുപ്പല്‍ ഇറക്കി.... എന്നിട്ട് പറഞ്ഞു ഗുഡ് .....ഫൈന്‍.....

അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്  അവര്‍ അനങ്ങുന്നില്ല......... പയ്യെ മൂന്ന് പേരും പൊട്ടി പൊട്ടി ചിരിച്ചു........കൂടെ അവളുടെ കമന്റ്‌ ......
ഓ സിബീ യു ആര്‍ സൊ funny......  ഞാന്‍ വൈന്‍ കുടിച്ച രീതി തെറ്റാണു അതെനിക്ക് മനസിലായി...... 
പിന്നെ എനിക്ക് ഓര്‍മ്മ വന്നു gorge തെക്കും മൂട്ടില്‍ നോട് മറ്റേ kandy പെണ്ണും ഇത് തന്നെ അല്ലെ പറഞ്ഞത്  ചേട്ടായി യു ആര്‍ സൊ funny....
എന്റമ്മേ ..... അപ്പോള്‍ ഞാന്‍ ശരിക്കും ഇവര്‍ക്ക് ഒരു നേരം പോക്ക് ആണല്ലേ .....ഞാന്‍ തീരുമാനിച്ചു
ഇനി തൊട്ടു ഞാന്‍ എന്റെ പഴയ ആ വേഷം അനിയണം വിദൂഷക വേഷം കോമാളി വേഷം ....രണ്ടു ഉണ്ട് ഗുണം ഇവര്‍ക്ക് നമ്മളോട് സ്നേഹം കൂടും....
സഹതാപം കൂടും....കൂടുതല്‍ സംസാരിക്കും ....പിന്നെ ഇപ്പോഴും അവരുടെ കൂടെ കൂട്ടും......അതാണല്ലോ നമ്മുടെ നാട്ടിലെ മെത്രന്മാര്‍ നമ്മളോട് പറഞ്ഞു തന്നത് സാംസ്‌കാരിക അനുരൂപണം.........
നമ്മള്‍ അത് പ്രവര്തികം ആക്കും ......

No comments: